Posted On
date_range Updated On
date_range വയനാട് സ്വദേശിയെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി: ഇസ്രായേൽ ജറൂസലമിൽ മേവസരാത്ത് സീയോനിൽ സുൽത്താൻ ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെ (38) മരിച്ചനിലയിൽ കണ്ടെത്തി. 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്‌തുവെന്നാണ് വിവരം.
കെയർഗിവറായി ജോലി ചെയ്‌തുവരുകയായിരുന്നു. ജോലി ചെയ്യുന്ന വീട്ടിലെ വയോധികയാണ് മരണപ്പെട്ടത്.
വെള്ളിയാഴ്‌ച ഉച്ചക്ക് 12 മണിയോടെ ദേഹം മുഴുവൻ കുത്തേറ്റ് മരിച്ചനിലയിൽ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. സമീപത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ജിനേഷിനെ കണ്ടെത്തിയത്. രേഷ്മയാണ് ജിനേഷിന്റെ ഭാര്യ. മകൾ: തമ്പുരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.