പ്രതീക്ഷകളുടെ വലിയൊരു ചുരത്തിന് ചുറ്റുമാണ് വയനാട് പാർലെമൻറ് മണ്ഡലമിപ്പേ ാൾ. വിജയമോഹങ്ങളുടെ പർവതമുകളിൽ ലാൻഡ് ചെയ്യുന്നതിനായി പറന്നെത്തുന്ന അതികായ നെ വെല്ലാൻ സ്വപ്നങ്ങളുടെ മലമുകളിലേക്ക് നടന്നുകയറാനുള്ള ഭഗീരഥ പ്രയത്നത്തില ാണ് എതിരാളികൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോട െ രാജ്യത്തിെൻറ ശ്രദ്ധാകേന്ദ്രമായി മാറിയ മണ്ഡലത്തിൽ അടവുകൾ മുഴുവൻ പുറത്തെടുക്കുകയാണ് എൽ.ഡി.എഫും എൻ.ഡി.എയും.
മത്സരം ഏകപക്ഷീയമാവാതിരിക്കാനുള്ള പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നതെങ്കിലും അടിയൊഴുക്കുകൾ യു.ഡി.എഫിന് അനുകൂലമാണ്. സ്ഥാനാർഥിക്ക് ഗ്രൂപ്പില്ലാത്തതുകൊണ്ടുതന്നെ കോൺഗ്രസിൽനിന്നുള്ള പരമ്പരാഗത വോട്ടുചോർച്ച ഇക്കുറിയുണ്ടാവില്ല. ന്യൂനപക്ഷവോട്ടുകളിൽ ഏറിയകൂറും രാഹുലിനാവും. ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള ആദിവാസി, പിന്നാക്ക വോട്ടുകളിലും ഇത്തവണ ചോർച്ചയുണ്ടായേക്കും. പട്ടികജാതി പട്ടികവർഗ സമാജം, കേരള ദലിത് ഫെഡറേഷൻ തുടങ്ങിയവ രാഹുലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക കൂട്ടായ്മയായ ഫാർമേഴ്സ് റിലീഫ് ഫോറവും കോൺഗ്രസ് അധ്യക്ഷനെ പിന്തുണക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ സ്ഥാനാർഥിയെ നിർത്തി 12000ൽപരം വോട്ടുപിടിച്ച വെൽഫെയർ പാർട്ടി രാഹുലിന് വേണ്ടി പ്രചാരണത്തിൽ സജീവമാണ്. യു.ഡി.എഫിെൻറ ലക്ഷ്യം രണ്ടര ലക്ഷത്തിന് മുകളിലുള്ള റെക്കോഡ് ഭൂരിപക്ഷമാണ്.
വളരെ നേരത്തേ കളത്തിലിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. സുനീറിന് മണ്ഡലത്തിൽ നിറഞ്ഞുനിന്ന് നടത്തിയ പ്രചാരണത്തിെൻറ ഗുണഫലങ്ങളിലാണ് പ്രതീക്ഷ. രാഹുലിനെ അട്ടിമറിക്കുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുേമ്പാഴും എതിരാളിയുടെ ഭൂരിപക്ഷം കുറച്ച് ‘രാഷ്ട്രീയ വിജയം’ നേടുകയെന്ന അജണ്ടയാണ് എൽ.ഡി.എഫ് ഉന്നമിടുന്നത്. 2009ൽ എം.െഎ. ഷാനവാസ് ഒന്നരലക്ഷം വോട്ടിെൻറ ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ രാഹുലിെൻറ ഭൂരിപക്ഷം ലക്ഷം കടക്കാതിരുന്നാൽ എൽ.ഡി.എഫിന് അത് വലിയ നേട്ടമാകും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, പിണറായി വിജയൻ തുടങ്ങിയ പ്രമുഖ നേതാക്കളെ മണ്ഡലത്തിലെത്തിച്ച് രാഹുലിെനതിരെ സാധ്യമായ മാർഗങ്ങളിലൊക്കെ പ്രതിരോധം ഉയർത്തിയിട്ടുണ്ട് ഇടതുമുന്നണി.
എൽ.ജെ.ഡി തങ്ങൾക്കൊപ്പം ചേർന്നത് ഇക്കുറി ശക്തിപകരുമെന്നും അവർ കരുതുന്നു. എന്നാൽ, നാമനിർദേശ പത്രിക സമർപ്പണവേളയിലെ റോഡ് ഷോയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പൊതുസമ്മേളനങ്ങളും ‘രാഹുൽ തരംഗം’അരക്കിട്ടുറപ്പിക്കുകയാണെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. വൈകി കളത്തിലെത്തിയ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയാകട്ടെ, ഗ്രാമീണ മേഖലകളിൽ കാര്യമായ പ്രചാരണം നടത്തിയിട്ടില്ല. ശബരിമല വിഷയത്തിൽ സാധ്യമായത്ര വോട്ടുകൾ സ്വന്തമാക്കാനാണ് എൻ.ഡി.എ അടവുകൾ പയറ്റുന്നത്. ഇത് ഏതുരീതിയിൽ വിജയം കാണുന്നുവെന്നത് ‘ഭൂരിപക്ഷ’ക്കണക്കുകളെയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.