വയനാട്ടിൽ മൂന്നുപേർക്ക്​ കുരങ്ങുപനി

കൽപറ്റ: വയനാട്​ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങ് പനി സ്​ഥിരീകരിച്ചു. രണ്ട് പേർ കൽപറ്റ ജനറൽ ആ​ശുപത്രിയില ും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ്​ ആ​ശുപത്രിയിലും ചികിത്സയിലാണ്.

ഒരു സ്​ത്രീക്കും രണ്ടു പുരുഷൻമാർക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇവർ മൂന്നുപേരും തിരുനെല്ലി പഞ്ചായത്തിൽ നിന്നുള്ളവരാണ്.

ഈ വർഷം 24 പേർക്കാണ് ജില്ലയിൽ കുരങ്ങുപനി സ്​ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. കുരങ്ങുപനി പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിൻ കർണാടകയിലെ ഷിമോഗയിൽ നിന്ന് എത്തിച്ചതായും വരും ദിവസങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് ഊർജ്ജിതമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുരങ്ങുപനി ചികിൽസ ബത്തേരി താലൂക്ക് ആശു​പത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Wayanad Fever Case Reported -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.