കൽപറ്റ: കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ ആദ്യസംഘത്തില്‍ 15 വയനാട്ടുകാരും. ഇവർ വ്യാഴാഴ്ച അർധരാത്രിയോടെ ജില്ലയിലെത്തും. നാലു പുരുഷന്മാരും ആറു സ്ത്രീകളും അഞ്ചു കുട്ടികളുമാണ് നാട്ടിലെത്തുന്നത്. ദുബൈയിൽനിന്നുള്ള സംഘം രാത്രിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. തിരിച്ചെത്തുന്ന പ്രവാസികളില്‍ രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തില്‍ വെച്ചുതന്നെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ പ്രത്യേക വാഹനത്തിൽ ജില്ലയിലെത്തിക്കും.
തുടർന്ന് കൽപറ്റയിലെ കോവിഡ് കെയർ സെൻററിൽ ഏഴു ദിവസം നിരീക്ഷണത്തിൽ താമസിപ്പിക്കും. ഇതിനുശേഷം സ്രവ പരിശോധന നടത്തും. നെഗറ്റിവാണെങ്കില്‍ വീട്ടിലേക്ക് വിടും. വീട്ടില്‍ 14 ദിവസം കൂടി ഇവര്‍ നിരീക്ഷണത്തില്‍ തുടരണം. തിരിച്ചെത്തുന്ന പ്രവാസികളുടെ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദിനെയും ഡി.ടി.പി.സി മാനേജര്‍ ബി. ആനന്ദിനേയും നോഡല്‍ ഓഫിസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരെ നിരീക്ഷണത്തിൽ താമസിപ്പിക്കാനായി 4500 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്.
ജില്ലയിലെ ഹോട്ടലുകളും റിസോർട്ടുകളുമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. കൂടുതൽ പേർ എത്തുകയാണെങ്കിൽ താമസിപ്പിക്കാനായി കോളജ്-സ്കൂൾ ഹോസ്റ്റലുകൾ, ഹാളുകൾ, കല്യാണ മണ്ഡപങ്ങൾ ഉൾപ്പെടെ കോവിഡ് കെയർ സെൻററുകളായി മാറ്റാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ വിദേശത്തുനിന്ന് 5000ഓളം പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് നാലായിരത്തോളം ആളുകളും തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിരീക്ഷണത്തില്‍
787 പേർ
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ജില്ലയില്‍ 77 പേര് കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 787 ആയി. ബുധനാഴ്ച 456 പേര് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. 554 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 473 എണ്ണത്തിെൻറ ഫലം നെഗറ്റിവ് ആണ്. 71 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്. 637 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 309 എണ്ണത്തിെൻറ ഫലം നെഗറ്റിവാണ്. 328 എണ്ണത്തിെൻറ ഫലം ലഭിക്കാനുണ്ട്. 14 ചെക്ക്പോസ്റ്റുകളിലായി 3200 വാഹനങ്ങളില്‍ 5202 പേരെ സ്ക്രീന്‍ ചെയ്തു.
കണ്ടെയ്മെൻറ് സോൺ വിപുലപ്പെടുത്തും
പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേരുടെ സമ്പർക്ക പട്ടികയും സന്ദർശിച്ച ഇടങ്ങളും പരിശോധിച്ച് കണ്ടെയ്മെൻറ് സോൺ വിപുലപ്പെടുത്തുന്നത് ജില്ല ഭരണകൂടത്തിെൻറ പരിഗണനയിലാണ്. നിലവിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും മാനന്തവാടി ടൗൺ ഏരിയയും ഉൾപ്പെടെ ജില്ലയിലെ 40 വാർഡുകൾ കണ്ടെയ്മെൻറ് സോണുകളാണ്. അവശ്യവസ്തു വിഭാഗത്തില്‍പ്പെടുന്ന പലചരക്ക് കടകള്‍, പഴം, പച്ചക്കറി, മത്സ്യം, ബിഫ്, ചിക്കന്‍ കടകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവക്ക് മാത്രമാണ് ഇവിടങ്ങളിൽ തുറന്ന് പ്രവര്‍ത്തിക്കാം അനുമതിയുള്ളത്.
ട്രക്ക് ഡ്രൈവര്‍മാര്‍
പരിശോധനക്ക്
വിധേയരാകണം
ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കലക്ടര്‍ അറിയിച്ചു. ഇവിടെ നിന്ന് തിരിച്ചെത്തിയ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ജില്ല ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ സന്ദര്‍ശനവേളയില്‍ അതതിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അവര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം. കൂടാതെ, ട്രക്ക് ഡ്രൈവർമാർക്ക് ഹെൽത്ത് കാർഡ് നൽകുന്നതും പരിഗണനയിലാണ്. ഈ കാർഡിൽ ഇവർ പോകുന്ന സ്ഥലങ്ങളും സമയവും കൃത്യമായി രേഖപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.