കൽപറ്റ: ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡി.സി.സി സെക്രട്ടറിയുമായ പി.കെ. അനിൽകുമാർ പാർട്ടിയിൽ നിന്നും രാജിവെച്ചു. പ്രാദേശിക വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ലെന്നും എൽ.ജെ.ഡിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും അനിൽകുമാർ പറഞ്ഞു. ഇദ്ദേഹം കൽപറ്റയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കുമെന്നാണ് സൂചനകൾ.
തന്നെയും തനിക്കൊപ്പമുള്ളവരെയും പാർട്ടി നേതൃത്വം നിരന്തരമായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അനിൽകുമാർ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ അനിലിന് നീരസമുണ്ടായിരുന്നു. പൊഴുതന ഡിവിഷനിൽ അനിൽ സ്ഥാനാർഥിയാകുമെന്നായിരുന്നു കണക്കുകൂട്ടലുകളെങ്കിലും അവസാന നിമിഷം പിന്തള്ളപ്പെടുകയായിരുന്നു.
2015ൽ ജില്ല പഞ്ചായത്തിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനുമുമ്പ് കൽപറ്റ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. ജില്ലയിൽ സജീവമായി നേതൃനിരയിലുണ്ടായിരുന്ന അനിൽ, ഐ.എൻ.ടി.യുസിയുടെ മുതിർന്ന നേതാവായിരുന്ന പി.കെ. ഗോപാലന്‍റെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.