മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറ കണ്ടത്. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തുടങ്ങിയവര്‍ അറിയിച്ചു.

ഗൾഫിലും ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

ബുധനാഴ്ച മാസപ്പിറ കാണാത്ത സാഹചര്യത്തിൽ റമദാൻ 30 പൂർത്തിയാക്കി ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയാണ്. ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ മാസപ്പിറ നിരീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സൗദി സുപ്രീം കോടതിയാണ്​ ആദ്യം ചെറിയ പെരുന്നാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്​. തുടർന്ന്​ യു.എ.ഇ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയാണെന്ന്​ പ്രഖ്യാപിച്ചു.

അതേസമയം റമദാൻ ഒരു ദിവസം വൈകിയാരംഭിച്ച ഒമാനിൽ വ്യാഴാഴ്ചയാണ്​ മാസപ്പിറ നിരീക്ഷിക്കുക. പെരുന്നാളിനെ വരവേൽക്കാൽ വിപുലമായ ഒരുക്കങ്ങളാണ്​ വിവിധ ഗൾഫ്​ രാജ്യങ്ങളിൽ പൂർത്തിയായിരിക്കുന്നത്​. മേഖലയിലെ സംഘർഷാന്തരീക്ഷത്തിൽ ഈദ്​ ഗാഹുകൾ മിക്ക സ്ഥലങ്ങളിലും ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - eid updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.