മലപ്പുറം: തിരൂരിൽ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് വി. അബ്ദുറഹ്മാൻ. പെരുന്നാളിന് ശേഷം പ്രചരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിരൂർ വികസനത്തിൽ പിന്നോട്ടാണെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, താനൂരിലായിരുന്നു അബ്ദുറഹ്മാനെ സ്ഥാനാർഥിയായി സി.പി.എം പ്രഖ്യാപിച്ചത്.
എന്നാൽ താനൂരിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അബ്ദുറഹ്മാൻ ജില്ലാ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
തുടർന്ന് തിരൂരിൽ മത്സരിക്കാൻ അബ്ദുറഹ്മാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് മാറ്റം. അബ്ദുറഹ്മാൻ സ്വതന്ത്രനാണെന്നും എവിടെയാണ് മത്സരിക്കുന്നതെന്ന് അദ്ദഹം തീരുമാനിക്കട്ടെ എന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.