Posted On
date_range Updated On
date_range വയനാട്ടിലെ കോൺഗ്രസ് നേതാവ് കെ.കെ. വിശ്വനാഥൻ രാജി പിൻവലിച്ച് പാർട്ടിയിൽ തിരിച്ചെത്തി
കൽപറ്റ: വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. വിശ്വനാഥൻ മാസ്റ്റർ കോൺഗ്രസിൽ തിരിച്ചെത്തി. കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ച ഇദ്ദേഹം രാജി പിൻവലിക്കുകയായിരുന്നു. തന്‍റെ തെറ്റിധാരണകൾ മാറിയതിനെ തുടർന്നാണ് പടർട്ടിയിൽ തിരിച്ച് വന്നതെന്ന് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രചാരണ രംഗത്ത് താൻ സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കെ. മുരളീധരനും കെ. സുധാകരനും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് നിലപാട് മാറ്റി, പാർട്ടിയിൽ അടിയുറച്ചു നിൽക്കാൻ വിശ്വനാഥൻ മാസ്റ്റർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.