Posted On
date_range Updated On
date_range ശബരിമല മേൽശാന്തി: അഭിമുഖത്തിൽ രണ്ട് പേരെ കൂടി പങ്കെടുപ്പിക്കാൻ ഉത്തരവ്
കൊച്ചി: ശബരിമല/ മാളികപ്പുറം മേൽശാന്തി നിയമനത്തിനായി നടക്കുന്ന അഭിമുഖത്തിൽ രണ്ട് പേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈകോടതി നിർദേശം. യോഗ്യതയുണ്ടായിട്ടും അപേക്ഷ നിരസിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ടി.എസ്. വിഷ്ണു നമ്പൂതിരി, ടി.പി. ഹരി നമ്പൂതിരി എന്നിവർക്ക് കൂടി അനുമതി നൽകണമെന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹരജികൾ വീണ്ടും ഒമ്പതിന് പരിഗണിക്കും. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് 40 പേരുടെ അപേക്ഷകളാണ് ബോർഡ് തള്ളിയത്. ഇതിൽ നാല് പേരാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.