ത​ല​സ്ഥാ​ന​ത്തെ സം​ഘ​ർ​ഷം: അവധി റദ്ദാക്കി എസ്​.എച്ച്​.ഒ എത്തി; എസ്​.ഐ ത്രിദിന പരിശീലനത്തിൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​വ​ധി ന​ൽ​കി​യ​ത്​ വി​വാ​ദ​മാ​യ​തോ​ടെ ക​ന്‍റോ​ൺ​മെ​ന്‍റ്​ എ​സ്.​എ​ച്ച്.​ഒ സ​തീ​ഷ്​​കു​മാ​ർ തി​രി​കെ ജോ​ലി​യി​ൽ ക​യ​റി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തെ അ​വ​ധി​യാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്. എ​സ്.​എ​ച്ച്.​ഒ മു​ങ്ങി​യെ​ന്ന ത​ര​ത്തി​ൽ എ​സ്.​എ​ഫ്.​ഐ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​തോ​ടെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട്ട്​ എ​സ്.​എ​ച്ച്.​ഒ​യെ തി​രി​ച്ചു​വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ധി റ​ദ്ദാ​ക്കി വൈ​കീ​ട്ടോ​ടെ സ്​​റ്റേ​ഷ​നി​ലെ​ത്തി. എ​സ്.​ഐ ഗോ​കു​ൽ ഗോ​പ​നെ മൂ​ന്നു​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന്​ വി​ട്ടു. ര​ണ്ടും​​ സേ​ന​യി​ലെ​ ഭ​ര​ണാ​നു​കൂ​ല വി​ഭാ​ഗ​ത്തി​നി​ട​യി​ൽ അ​തൃ​പ്തി ഉ​യ​ർ​ത്തി​രു​ന്നു. ഹോ​സ്റ്റ​ലി​ലെ മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​സ്.​ഐ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്നാ​ണ്​ സൂ​ച​ന. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ എ​സ്.​എ​ഫ്.​ഐ - പൊ​ലീ​സ്​ പോ​ര്​ അ​തി​രു​വി​ട്ട​തോ​ടെ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ എ​സ്.​എ​ച്ച്.​ഒ​യെ​യും എ​സ്.​ഐ​യെ​യും ഓ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത്​ ചെ​യ്തി​രു​ന്നു. പ്ര​കോ​പ​നം ​വേ​ണ്ടെ​ന്ന്​ സ​ർ​വി​സ്​ ച​ട്ട​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ച്​ ഇ​രു​വ​ർ​ക്കും മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​​ടെ​യു​ള്ള വെ​ല്ലു​വി​ളി​യും പോ​രാ​ട്ട​വും അ​വ​സാ​നി​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ​തൊ​ട്ടു പി​ന്നാ​ലെ, തീ​യി​ൽ കു​രു​ത്ത​താ​ണെ​ന്ന ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റ്​ എ​സ്.​എ​ച്ച്.​ഒ പി​ൻ​വ​ലി​ച്ചു.

ത​ല​സ്ഥാ​ന​ത്ത്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ മാ​ർ​ച്ചി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ്​ എ​സ്.​എ​ഫ്.​ഐ - പൊ​ലീ​സ്​ പോ​ര്​ ആ​രം​ഭി​ച്ച​ത്. ​ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ്​ യൂ​നി​വേ​​ഴ്​​സി​റ്റി കോ​ള​ജ്​ ഹോ​സ്റ്റ​ലി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​ച്ച​താ​ണ്​ എ​സ്.​എ​ഫ്.​ഐ​യെ പ്ര​കോ​പി​പ്പി​ച്ച​ത്. എ​സ്.​ഐ ഒ​രു വി​ദ്യാ​ർ​ഥി​യെ പ​ല ത​വ​ണ അ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​സ്.​എ​ഫ്.​ഐ​യും ഡി.​വൈ.​എ​ഫ്.​ഐ​യും എ​സ്.​എ​ച്ച്.​ഒ​യു​ടെ​യും എ​സ്.​ഐ​യു​ടെ​യും വീ​ടു​ക​ളി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. ഇ​തി​നി​ടെ ‘പേ​ടി​ച്ചു​പോ​യെ​ന്നു പ​റ​ഞ്ഞേ​ക്ക്​’ എ​ന്ന്​ എ​സ്.​ഐ​ ഫേ​സ്​​ബു​ക്കി​ൽ പോ​സ്റ്റി​ട്ട​തും എ​സ്.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ന​ന്ദ​നെ ഫോ​ണി​ൽ വി​ളി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും ​ന​ന്ദ​ന്‍റെ വീ​ട്ടി​ൽ​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും​ വീ​ണ്ടും പ്ര​കോ​പ​ന​മാ​യി.

‘വീ​ട്ടി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യാ​ൽ പാ​ർ​ട്ടി ഓ​ഫി​സി​ൽ ക​യ​റി നി​ന്നെ എ​ടു​ക്കും’ എ​ന്ന ​എ​സ്.​ഐ​യു​ടെ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്​​ദ​രേ​ഖ എ​സ്.​എ​ഫ്.​ഐ പു​റ​ത്തു​വി​ട്ടി​രു​ന്നു. പ​ര​സ്പ​രം വാ​ഗ്വാ​ദം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഇ​ട​പെ​ട്ട്​ എ​സ്.​എ​ച്ച്.​ഒ​യെ​യും എ​സ്.​ഐ​യെ​യും താ​ക്കീ​ത്​ ചെ​യ്ത​ത്. ക​ന്‍റോ​ൺ​മെ​ന്‍റ്​ എ​സ്.​എ​ച്ച്.​ഒ​ക്കും എ​സ്.​ഐ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ നേ​താ​ക്ക​ൾ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​​മേ​ശ്​ ചെ​ന്നി​ത്ത​ല​യെ ക​ണ്ടി​രു​ന്നു. ന​ട​പ​ടി വ​രു​ന്ന​തു​വ​രെ ഇ​രു​വ​ർ​ക്കു​മെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ്​ എ​സ്.​എ​ഫ്.​ഐ തീ​രു​മാ​നം.

Tags:    
News Summary - trivandrum contonment sho cancelled leave due to controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.