ദേശീയപാത 66ലെ വെള്ളക്കെട്ട്: ജില്ലാ ഭരണകൂടങ്ങളുമായി കൈകോർത്ത് ദേശീയപാത അതോറിറ്റി

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത 66-നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടും, അ​ഴു​ക്കു​ചാ​ൽ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നാ​യി 34.8 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജി​ന് അ​നു​മ​തി​യാ​യി. അ​നു​വ​ദി​ച്ച തു​ക​യി​ൽ 10.91 കോ​ടി രൂ​പ മ​ല​പ്പു​റം ജി​ല്ല​ക്കും 14.92 കോ​ടി തൃ​ശൂ​ർ ജി​ല്ല​ക്കും 8.97 കോ​ടി രൂ​പ കൊ​ല്ലം ജി​ല്ല​ക്കു​മാ​ണ് വ​ക​യി​രു​ത്തി​യ​ത്. മ​റ്റ് ജി​ല്ല​ക​ളി​ൽ അം​ഗീ​കാ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മ​ഴ​ക്കാ​ല​ത്ത് സ​ർ​വി​സ് റോ​ഡു​ക​ളി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​നാ​യി, സം​യോ​ജി​ത ഡ്രെ​യി​നേ​ജ് ശൃം​ഖ​ല നി​ർ​മി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. തോ​ടു​ക​ൾ അ​ട​ഞ്ഞ​തും, ഭൂ​വി​നി​യോ​ഗ​ത്തി​ലെ മാ​റ്റ​ങ്ങ​ളും, റോ​ഡി​ന് പു​റ​ത്തു​നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ വ​ഴി​യി​ല്ലാ​ത്ത​തു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. ഇ​തി​ന് പ​രി​ഹാ​ര​മാ​യി, ദേ​ശീ​യ​പാ​ത​യി​ലെ കാ​ന​ക​ളെ അ​ടു​ത്തു​ള്ള തോ​ടു​ക​ളു​മാ​യും ജ​ലാ​ശ​യ​ങ്ങ​ളു​മാ​യും ബ​ന്ധി​പ്പി​ക്കാ​നു​ള്ള മു​ഴു​വ​ൻ ചെ​ല​വും എ​ൻ.​എ​ച്ച്.​എ.​ഐ വ​ഹി​ക്കും.

പ​ദ്ധ​തി​ക്ക് മു​ന്നോ​ടി​യാ​യി ഈ ​വ​ർ​ഷം ജ​നു​വ​രി 16നും, ​മെ​യ് 13നും ​സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യി ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഓ​രോ പ്ര​ദേ​ശ​ത്തെ​യും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള എ​സ്റ്റി​മേ​റ്റു​ക​ൾ അ​ത​ത് വ​കു​പ്പു​ക​ൾ വ​ഴി ത​യ്യാ​റാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ജോ​ലി​ക​ളു​ടെ മു​ഴു​വ​ൻ ചെ​ല​വും എ​ൻ.​എ​ച്ച്.​എ.​ഐ ത​ന്നെ വ​ഹി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ൾ സ​മ​ർ​പ്പി​ച്ച എ​സ്റ്റി​മേ​റ്റു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് മൂ​ന്ന് ജി​ല്ല​ക​ളി​ലെ സാ​മ്പ​ത്തി​ക പാ​ക്കേ​ജി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

ക​ന​ത്ത മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ചു​ള്ള വെ​ള്ള​ക്കെ​ട്ട് മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ഈ ​പ​ദ്ധ​തി വ​ലി​യ ആ​ശ്വാ​സ​മാ​കും. നി​ർ​ദി​ഷ്ട ജോ​ലി​ക​ൾ ഹൈ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ​ർ​വി​സ് റോ​ഡു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് മാ​ത്ര​മ​ല്ല, സ​മീ​പ​ത്തെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​നും വ​ർ​ഷ​ക്കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ​വും മെ​ച്ച​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ടു​ന്നു. ത​ദ്ദേ​ശ വ​കു​പ്പി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രും ജി​ല്ലാ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​മാ​ണ് ക​ണ​ക്കു​ക​ളും പ്ലാ​നും ത​യ്യാ​റാ​ക്കു​ന്ന​ത്. നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ഡ്രെ​യി​നേ​ജ് ശൃം​ഖ​ല ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഇ​ത് ഭാ​വി​യി​ലും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​രാ​റു​ക​ൾ പ്ര​കാ​രം, പ്ര​ധാ​ന​മാ​യും റോ​ഡി​ന്റെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്നു​ള്ള മ​ഴ​വെ​ള്ളം ക​ള​യാ​നാ​ണ് ഡ്രെ​യി​നേ​ജ് സം​വി​ധാ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്. എ​ന്നാ​ൽ, ദ്രു​ത​ഗ​തി​യി​ലു​ള്ള ന​ഗ​ര​വി​ക​സ​നം, കൈ​യേ​റ്റ​ങ്ങ​ൾ, തോ​ടു​ക​ളു​ടെ മാ​റ്റം എ​ന്നി​വ കാ​ര​ണം റോ​ഡി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് എ​ൻ.​എ​ച്ച്.​എ.​ഐ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ഹൈ​വേ​യ്ക്ക് വി​പു​ല​മാ​യ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. 

Tags:    
News Summary - Waterlogging on National Highway 66: National Highways Authority joins hands with district administrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.