തൃശൂർ: കാപ്പാ കേസിൽ തടവിലുള്ള തിരുവനന്തപുരം വാഴോട്ടുകോണം ബി.ജെ.പി കൗൺസിലർ ആർ.സുഗതന്‍റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ പൂർത്തിയായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ്, സെക്രട്ടറി, ജയിൽ സൂപ്രണ്ടിന്‍റെ അഭാവത്തിൽ സുപ്പിരൻഡന്‍റ് രാജേഷ് കുമാർ ആർ.എസ് എന്നിവരാണ് ഡയസിലുണ്ടായിരുന്നത്. വി.വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.
സുഗതന്‍റെ സത്യപ്രതിജ്ഞ കൂടി കഴിഞ്ഞാലെ കോർപ്പറേഷൻ കൗൺസിലിലെ 51 എന്ന സംഖ്യ പൂർത്തിയാക്കാൻ ബി.ജെ.പിക്ക് കഴിയൂ. സത്യ പ്രതിജ്ഞ കഴിഞ്ഞംങ്കിലും ബി.ജെ.പിയുടെ ആശങ്ക ഒഴിയില്ല. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കടുത്തില്ലെങ്കിൽ സുഗതന്‍റെ കൗൺസിൽ സ്ഥാനം നഷ്ടമാകും. ഇതുവരെ നടന്ന രണ്ട് കൗൺസിൽ യോഗങ്ങളിലും സുഗതൻ പങ്കെടുത്തിട്ടില്ല. ഈ പ്രതിസന്ധി കാരണം മൂന്നാമത്തെ കൗൺസിൽ യോഗം മനഃപൂർവം നീട്ടിക്കൊണ്ടു പോവുകയാണെന്നും ആരോപണമുണ്ട്.
ദൈവങ്ങളുടെ നാമത്തിൽ സത്യവാചകം ചൊല്ലിയതിനാണ് 20 ബി.ജെ.പി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയത്. പിന്നീട് സുഗതൻ ഒഴികെ മറ്റെല്ലാവരും വീണ്ടും പ്രോട്ടോക്കോൾ അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ കാപ്പ തടവിലായിരുന്നതിനാൽ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.