തിരുവനന്തപുരം: സംസ്ഥാനത്ത് ജലഗുണനിലവാര പരിശോധനക്ക് സമഗ്രസംവിധാനവുമായി ഹരിത കേരളം മിഷൻ. ഇതിെൻറ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിശോധന ലാബുകൾ സജ്ജമാക്കും. വിദ്യാഭ്യാസ വകുപ്പിെൻറ സഹകരണത്തോടെ ഹയർ സെക്കൻഡറി സ്കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നത്.
സ്കൂളിലെ ശാസ്ത്രാധ്യാപകർക്ക് ഇതിനുള്ള പരിശീലനം നൽകും. കിണറുകളും കുളങ്ങളും ഉൾപ്പെടെ കുടിവെള്ള സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.