file photo    

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കും, ജാഗ്രതാ നിർദേശം

തൃശൂർ: പെരിങ്ങല്‍ക്കുത്ത് അണക്കെട്ടില്‍ ജലനിരപ്പ് 419 മീറ്ററിലേക്ക് എത്തിയതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 419.41 മീറ്ററിന്​ മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. ശക്തമായ മഴളെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ച സഹാചര്യത്തിലാണ് തീരുമാനം.

വെള്ളം തുറന്നുവിടുന്നതിനാല്‍ ചാലക്കുടി പുഴയുടെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കുളിക്കാനോ മത്സ്യബന്ധനത്തിനോ മറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ക്കോ പുഴയില്‍ ഇറങ്ങരുതെന്നും നിർദേശമുണ്ട്. 424 മീറ്ററാണ്​ അണക്കെട്ടി​െൻറ പരമാവധി സംഭരണ ശേഷി.

Tags:    
News Summary - Water level rises in Peringalkuthu dam; Shutters open, vigilance instruction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT