ഇ​ടു​ക്കി അ​ണ​ക്കെ​ട്ടിലെ ജ​ല​നി​ര​പ്പ് 70 ശ​ത​മാ​നം കടന്നു​; 2381.53 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ട്

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 70.80 ശ​ത​മാ​നം കടന്നു. ഇന്ന് രാവിലെ കെ.എസ്.ഇ.ബി പുറത്തുവിട്ട കണക്ക് പ്രകാരം ജലനിരപ്പ് 2376.98 അടിയാണ്. ജലനിരപ്പ് 4.55 അടി ഉയർന്ന് 2381.53 അടി ആയാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും.

നിലവിൽ 1033.28 ഘനയടി ജലമാണ് സംഭരണി‍യിലുള്ളത്. മൊത്തം സംരണശേഷിയുടെ 70.80 ശതമാനം വരുമിത്. 2,403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്.1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി.

റൂൾകർവ് നിയമം അനുസരിച്ച് ജലനിരപ്പ് 2371 അടി കടന്നപ്പോൾ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരുന്നു. 2381.53 അടി ആയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. വീണ്ടും ജലനിരപ്പ് ഉയരുന്നതോടെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കണം.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ൾക്ക് പിന്നാലെ ആഗസ്റ്റിന്‍റെ തുടക്കത്തിൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യാ​ണ് ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രാൻ കാരണം.

Tags:    
News Summary - Water level in Idukki dam crosses 70 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.