ഷോളയാർ ഡാം അടച്ചു; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തുറന്നു

അതിരപ്പിള്ളി (തൃ​ശൂർ): കേരള ഷോളയാർ ഡാം അടച്ചു. ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് ബുധനാഴ്ച രാവിലെ എട്ട്​ മണിയോടെ അടച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഷോളയാർ തുറന്നത്. മഴയുടെ സാഹചര്യത്തിൽ റെഡ് അലർട്ടായിരുന്ന ഡാം അധികജലം പുറത്തുവിടാൻ ഒരടിയോളമാണ് തുറന്നത്.

എന്നാൽ, ചൊവ്വാഴ്ച ഷട്ടർ അരയടി താഴത്തിയിരുന്നു. തുടർന്നാണ് ഇന്ന് പൂർണ്ണമായും അടച്ചത്. അപ്പർ ഷോളയാറിൽനിന്നും ജലം ഇവിടേക്ക് എത്തുന്നില്ല.

അടിയന്തിര സാഹചര്യം ഉണ്ടായാൽ ഡാം വീണ്ടും തുറന്നേക്കും. രണ്ട് വർഷത്തിന്ന് ശേഷമാണ് ഇത്തവണ ഷോളയാർ തുറന്നത്. 

മഴ കുറഞ്ഞതോടെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു. അതേസമയം, മലക്കപ്പാറ റൂട്ട്​ ഒക്​ടോബർ 24 വരെ തുറക്കില്ല.

Tags:    
News Summary - Water level drops; Sholayar Dam closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.