വടകര: അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് കാലത്തും കോഴി മാലിന്യത്തില്‍ നിന്ന് മികച്ച വരുമാനം നേടി. 14 കോഴിക്കടകളില്‍നിന്നുള്ള കോഴി മാലിന്യം സംസ്കരിച്ച വകയില്‍ 18,735 രൂപയാണ് അഴിയൂര്‍ പഞ്ചായത്തിന് ലഭിച്ചത്. 1,87,350 കിലോ കോഴി മാലിന്യമാണ് താമരശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചേര്‍ന്ന് ശാസ്ത്രീയമായി സംസ്കരിച്ചത്. ലോക്ഡൗണിൽ കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഫ്രഷ് കട്ട് കമ്പനി മാലിന്യം സംസ്കരിക്കുവാനായി കൊണ്ടുപോയത്.
കച്ചവടക്കാരില്‍ നിന്ന് ഏഴു രൂപക്ക് സമാഹരിച്ച് താമരശ്ശേരിയിെലത്തിച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നത്. ജില്ലയില്‍ തന്നെ കോഴി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആദ്യമായി പദ്ധതി ആവിഷ്കരിച്ചത് അഴിയൂരാണ്. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ 18, 735 രൂപ ഫ്രഷ് കട്ട് കമ്പനി പ്രതിനിധി യൂജിന്‍ ജോണ്സണ് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന് കൈമാറി. വൈസ് പ്രസിഡൻറ് ഷീബ അനില്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.