Posted On
date_range Updated On
date_range ശ്രീലങ്കൻ തീരത്ത് ന്യൂനമർദം: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ടുവരുന്ന ന്യൂനമർദത്തിെൻറ ഭാഗമായി തെക്കൻ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ അടുത്ത 36 മണിക്കൂർ കടലിൽ പ്രവേശിക്കരുതെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, ശ്രീലങ്ക, ലക്ഷദ്വീപ് തീരപ്രദേശങ്ങളിലേക്ക് ഒരുകാരണവശാലും മത്സ്യത്തൊഴിലാളികൾ പ്രവേശിക്കരുതെന്നും ന്യൂനമർദത്തിെൻറ ഗതി ശാസ്ത്രജ്ഞർ നിരീക്ഷിച്ചുവരികയാണെന്നും കലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്. സുദേവൻ അറിയിച്ചു.
കടലിൽ പ്രവേശിക്കരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിട്ടുണ്ട്. അതേസമയം ന്യൂനമർദത്തിെൻറ ഭാഗമാണോ എന്ന് സംശയിക്കത്തക്കരീതിയിൽ ശനിയാഴ്ച ഉച്ചക്ക് ഊളംപാറയിൽ ശക്തമായ കാറ്റ് വീശിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.