മതിലിടിഞ്ഞ് വീണ് നിർമാണം പൂർത്തിയായ വീട് തകർന്നു; മറ്റൊരു വീടിന് കേടുപാടുകൾ

കോട്ടക്കൽ (മലപ്പുറം): കനത്ത മഴയിൽ വീടിന്‍റെ മതിലിടിഞ്ഞ് വീണ് സമീപത്തെ നിർമാണ പ്രവൃത്തി പൂർത്തിയായ വീട് തകർന്നു. പണി നടക്കുന്ന മറ്റൊരു വീടിനും കേടുപാടുകൾ സംഭവിച്ചു.

മലപ്പുറം പറപ്പൂർ ആലചുള്ളിയിലാണ് സംഭവം. തട്ടുതട്ടായി കുത്തനെയുള്ള ഭൂപ്രദേശമാണിത്. മുകൾ തട്ടിലുള്ള തൂമ്പത്ത് നാസറിന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തിയായി ഉണ്ടായിരുന്ന മതിൽ നേരെ താഴെയുള്ള വയറിങ്ങടക്കം പൂർത്തിയായ മൈലിക്കുന്നം അഷ്റഫ് നിർമിക്കുന്ന വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.


മതിലിന്‍റെ കല്ലുകളും മണ്ണും വീണ് വീട് പൂർണമായി തകർന്നു. ഈ വീടിനും താഴെയുണ്ടായിരുന്ന നിർമാണം പൂർത്തിയായ മറ്റൊരു വീടിനും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.

Tags:    
News Summary - wall collapsed and newly constructed house collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.