വാളയാർ: സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറി

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ചുള്ള സ്പെഷ്യല്‍ ബ്രാഞ്ച് റിപ ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തേക്ക് കൈമാറി. അന്വേഷണത്തിൽ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും പുറത്തുനിന്നുള്ള സ മ്മർദങ്ങൾക്ക് പൊലീസ് വഴങ്ങിയോ എന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം കാര്യക്ഷമമായി നടന്നില്ല. കേസിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർക്കണമായിരുന്നുവെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു.

പീഡനവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും കുട്ടികളുടെ അമ്മക്ക് അറിയാമായിരുന്നു. അമ്മയുടെയും അച്ഛന്‍റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേസിലെ പ്രതികളെ കോടതി വെറുതെവിട്ടത് വിവാദമായ സാഹചര്യത്തിലാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. കേസിലെ രാഷ്ട്രീയ ഇടപെടലിനെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നില്ലെങ്കിലും അന്വേഷണത്തിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. റിപ്പോർട്ട് ഡി.ജി.പി പരിശോധിക്കും.

Tags:    
News Summary - walayar case special branch report submited -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.