മലപ്പുറം: വയനാട് ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് പാണ്ടിക് കാട് സ്വദേശി സി.പി. ജലീലിെൻറ മൃതദേഹം കനത്ത സുരക്ഷയിൽ മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ സംസ് കരിച്ചു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക് കി ഉച്ചക്ക് ഒന്നിന് ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം കനത്ത പൊലീസ് കാവലിൽ 2.40നാണ് പാണ്ടിക്കാട് സഹോദരി മീ രയുടെ വീട്ടിലെത്തിച്ചത്. രണ്ടേകാൽ മണിക്കൂർ പൊതുദർശനത്തിന് വെച്ചശേഷം വൈകീട്ട് നാലോടെ വീട്ടുമുറ്റത്ത് സംസ്കരിച്ചു.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള മനുഷ്യാവകാശ പ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം അമ്പതോളം പേർ കോഴിക്കോട് മുതൽ മൃതദേഹത്തെ അനുഗമിച്ചിരുന്നു. പാണ്ടിക്കാട് വീട്ടിലെത്തുന്നത് വരെ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. തിരക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കൊഴിവാക്കിയാണ് മൃതദേഹം എത്തിച്ചത്. സഹോദരൻമാരായ സി.പി. റഷീദും ജിൻഷാദും മൃതദേഹത്തെ അനുഗമിച്ചു. ഗ്രോ വാസുവിെൻറയും എം.എൻ. രാവുണ്ണിയുടെയും നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധിപേർ എത്തിയിരുന്നു. ഉമ്മ ഹലീമയും ബന്ധുക്കളും വെള്ളിയാഴ്ച രാവിലെ മീരയുടെ വീട്ടിലെത്തി.
നാലര സെൻറ് സ്ഥലെത്ത ചെറിയ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കാണാനെത്തിയവരെ നിയന്ത്രിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും പാടുപെട്ടു. ജലീലിെൻറ ഉമ്മയും സഹോദരനും താമസിക്കുന്ന പാണ്ടിക്കാട് അങ്ങാടിയിലെ വാടകവീട്ടിൽ പൊതുദർശനത്തിന് വെക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റി. പൊലീസ് ഭീഷണിയെ തുടർന്നാണ് വാടകവീട്ടിൽ പൊതുദർശനത്തിന് അനുമതി ലഭിക്കാത്തതെന്നും മൃതദേഹത്തോടുപോലും അവഗണന കാണിക്കുന്നതാണ് പൊലീസ് നടപടിയെന്നും ബന്ധുക്കൾ ആരോപിച്ചു.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേർ ജലീലിന് ആദരാഞ്ജലി അര്‍പ്പിക്കാൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിയിരുന്നു. മൃതദേഹം എത്താനായതോടെ പാണ്ടിക്കാട് ടൗണിലും വീട്ടിലേക്കുള്ള വഴിയിലും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയത്. എന്നാൽ സംസ്കാരം നടക്കുന്നയിടത്തേക്ക് പൊലീസ് എത്തിയില്ല. സംസ്കാരത്തിന് ശേഷം പാണ്ടിക്കാട് ടൗണിൽ അനുശോചന യോഗം ചേർന്നു. കൊലപാതകത്തില്‍ മാവോവാദികളുടെ പ്രതിഷേധമുണ്ടാവുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ മുന്നറിയിപ്പിനെ തുടർന്ന് കനത്ത സുരക്ഷയിലാണ് വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.