വൈത്തിരിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു 

വൈത്തിരി: വയനാട് ജില്ലയിലെ വൈത്തിരി പൊഴുതന ആറാം മൈലിൽ വീടിന്‍റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. അച്ചൂർ വീട്ടിൽ  കുഞ്ഞാമി (70), മരുമകൾ ഫാത്തിമ (35) എന്നിവർക്കാണ് പരിക്കേറ്റത്. കുഞ്ഞാമിനയെ  കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഫാത്തിമയെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

അടുക്കളയിലായിരുന്ന ഇവരുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനം നടത്തി. കെ.എം.സി.സിയും മുസ് ലിം ലീഗും നിർമ്മിച്ചു നൽകിയ വീടിനു മുകളിലാണ് മണ്ണ് വീണത്. 
 

Tags:    
News Summary - Vythiri Landslide; Three Women Injured -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.