Posted On
date_range Updated On
date_range കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് വ്യാപാരി വ്യവസായി സമിതി
കോഴിക്കോട്: ജൂലൈ ആറിന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ വ്യാപാരി-വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് ജില്ല പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂറും െസക്രട്ടറി ടി. മരക്കാരും അറിയിച്ചു.
കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാറിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമിടുന്നത്. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻെറ പുതിയ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എല്ലാ കടകളും തുറക്കാനുള്ള അനുമതിക്കായി വ്യാപാരി വ്യവസായി സമിതി ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വാർത്താ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.