Posted On
date_range Updated On
date_range സരിത വി.എസിനെ കണ്ടു
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ വി.എസ്. അച്യുതാനന്ദനെ കണ്ടു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ നീതി ഉറപ്പാക്കണമെന്ന് സരിത ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വി.എസിന്‍െറ ഒൗദ്യോഗിക വസതിയിലത്തെിയായിരുന്നു സന്ദര്‍ശനം.
താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ബംഗളൂരു കോടതിവിധിയിലൂടെ ബോധ്യമായെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സത്യം ഒളിച്ചുവെക്കാന്‍ എത്രയൊക്കെ ശ്രമിച്ചാലും വിലപ്പോവില്ല. എല്ലാ തെളിവിലും ദൈവത്തിന്‍െറ കൈയൊപ്പുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.