ലക്ഷ്​മി നായർക്കെതിരെ കേസെടുക്കണമെന്ന്​ വിഎസ്​

തിരുവനന്തപുരം: ലോ അക്കാദമിയുടെ കൈവശമുള്ള അധികമുള്ള സര്‍ക്കാര്‍ ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുക്കുകയാണ് വേണ്ടതെന്ന് വി.എസ്. അച്യുതാനന്ദന്‍. വിദ്യാര്‍ഥികള്‍ പരസ്യമായി ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുക്കാന്‍ സര്‍ക്കാറിന് കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.

13 ഏക്കറിലധികം പാട്ട ഭൂമിയിലാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രണ്ടോ മൂന്നോ ഏക്കര്‍ മാത്രമേ കോളജിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ളൂ.  ബാക്കി ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയടക്കി വെച്ചിരിക്കുകയാണ്. പ്രിന്‍സിപ്പലിനെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ചിലത് ക്രിമിനല്‍ സ്വഭാവമുള്ളതാണ്. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണ് എന്ന ബോധ്യമാണ് തനിക്കുള്ളത്. സര്‍ക്കാറിനും ഈ അഭിപ്രായമാണെന്ന് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    
News Summary - vs on law achadamy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.