Posted On
date_range Updated On
date_range ലോ അക്കാദമിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല –വി.എസ്
തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദൻ. ദലിത് പീഡനവും ഭൂമി പ്രശ്നവും ഇപ്പോഴും നിലനിൽക്കുന്നു. ദലിത് വിദ്യാർഥികളോടുള്ള ലക്ഷ്മി നായരുടെ സമീപനം ശരിയല്ല. എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് അറിയില്ലെന്നും വി.എസ് പറഞ്ഞു.
വിഷയത്തിൽ നേരത്തെയും വി.എസ് വിമര്‍ശനം ഉന്നയിക്കുകയും ലോ അക്കാദമിക്ക് സർക്കാർ ഭൂമി നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നൽകുകയും ചെയ്തിരുന്നു.
ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ സ്ഥാനമൊഴിയുകയും അഞ്ചു വർഷത്തേക്ക് ഫാക്കൽറ്റിയായി കോളജിൽ വരില്ലെന്നും തീരുമാനമുണ്ടായതിനെ തുടർന്ന് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചിട്ടുണ്ട്. എന്നാൽ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് മറ്റു വിദ്യാർഥി സംഘടനകൾ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.