കന്യാസ്​ത്രീകൾ തെരുവിലിറങ്ങുന്നത്​ ഗൗരവതരം -വി.എസ്​

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ്​ ഫ്രാ​​േങ്കാ മുളക്കലിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​ അച്യുതാനന്ദൻ. നീതിക്കായി കന്യാസ്​ത്രീകൾ തെരുവിലിറങ്ങുന്നത്​ ഗൗരവതരമാണെന്ന്​ വി.എസ്​ പറഞ്ഞു.

കുറ്റവാളികളെ നിയമത്തിന്​ മുന്നിൽ കൊണ്ട്​ വരണം. അതിൽ പൊലീസ്​ കാലതാമസം വരുത്തരുത്​. ഗൗരവതരമായ കേസുകൾ സഭ തന്നെ കൈകാര്യം ചെയ്യുന്നത്​ ശരിയല്ലെന്നും വി.എസ്​ വ്യക്​തമാക്കി.

പീഡനാരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ്​ ഫ്രാ​േങ്കാ മുളക്കലിനെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട്​ മഠത്തിലെ അഞ്ച്​ ​ കന്യസ്​ത്രീകൾ പരസ്യപ്രതിഷേധം നടത്തിയിരുന്നു.

Tags:    
News Summary - V.S Achudhanthan on Bisop rape-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.