വി.ആർ. രാജമോഹൻ
തിരുവനന്തപുരം: കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾചറൽ ഹെറിറ്റേജിെൻറ മാധ്യമ ശ്രേഷ്ഠ അവാർഡ് 'മാധ്യമം' ആലപ്പുഴ ബ്യൂറോ ചീഫ് വി.ആർ. രാജമോഹന്. വാസ്തുശിൽപി ലാറി ബേക്കർ രൂപകൽപന ചെയ്ത ആലപ്പുഴ ജില്ല പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിെൻറ മുഖച്ഛായ മാറ്റാനുള്ള നീക്കം പുറത്തുകൊണ്ടുവന്ന വാർത്തയെ മുൻനിർത്തിയാണ് പുരസ്കാരം. റിപ്പോർട്ടിനെ തുടർന്ന് നിർമാണചുമതല നിർവഹിച്ച കോസ്റ്റ് ഫോർഡ് അധികൃതർ ഇടപെട്ട് അശാസ്ത്രീയ നവീകരണം നിർത്തിയിരുന്നു.
സുവർണ മുദ്ര പുരസ്‌കാരം മന്ത്രി പി. തിലോത്തമൻ, സംഗീതരത്‌ന പുരസ്‌കാരം പണ്ഡിറ്റ് രമേഷ് നാരായണൻ, കർമശ്രേഷ്ഠ പുരസ്‌കാരം ഗോകുലം ഗോപാലൻ എന്നിവർക്ക് നൽകുമെന്നും കലാനിധി ചെയർപേഴ്സൻ ഗീതാ രാജേന്ദ്രൻ, പ്രഫ. അയിലം ഉണ്ണികൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സിനിമ എവർഗ്രീൻ പുരസ്കാരം പി.വി. ഗംഗാധരൻ, മാധ്യമരംഗത്തെ സമഗ്ര സംഭാവന പുരസ്കാരം മനോരമ ന്യൂസിലെ ജോണി ലൂക്കോസ്, കലാപ്രതിഭ ആദർശ് പി. ഹരീഷ്, കലാതിലകം നിരഞ്ജന എസ്. നായർ, കർമശ്രേഷ്ഠ പുരസ്കാരം കെ.എസ്.ബി.സി മാനേജിങ് ഡയറക്ടർ പി. സ്പർജൻ കുമാർ, ഡോ. ആർ. ദിലീപ് കുമാർ (മികച്ച സാമൂഹിക സംരംഭകൻ) എന്നിവർക്ക് സമ്മാനിക്കും. പ്രഭാവർമ, പ്രഫ. അയിലം ഉണ്ണികൃഷ്ണൻ, ഡോ. എം.ആർ. തമ്പാൻ, ചേർത്തല ഡോ. ഗോവിന്ദൻകുട്ടി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
പെരുമ്പാവൂർ വള്ളാട്ടുതറവീട്ടിൽ റിട്ട. സെയിൽസ് ടാക്സ് ഇൻസ്പെക്ടർ പരേതനായ കെ. രാജെൻറയും റിട്ട. അധ്യാപിക പരേതയായ എ. കമലത്തിെൻറയും മകനാണ് രാജമോഹൻ. ഭാര്യ: വി. സിനി (അസിസ്റ്റൻറ് എക്സി. എൻജിനീയർ, കെ.എസ്.ഇ.ബി). മകൻ: ഗൗതമൻ രാജൻ (ആർകിടെക്ട്). പുരസ്കാരങ്ങൾ ജനുവരി 14ന് ആറ്റുകാൽ ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.