കോഴിക്കോട്: കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്നും അത് ലഭിച്ചില്ലെന്നും വോട്ടർമാർ അവഹേളനമായി കരുതുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട് ജില്ലയെ എൽ.ഡി.എഫ് 10 വർഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന് അന്ത്യം കുറിച്ച് നാടിന്റെ മുന്നോട്ടുപോക്കിന് കാസർകോടിന് ഒരു മന്ത്രിയെ നൽകാൻ തയ്യാറാവണമെന്നും അല്ലെങ്കിൽ അത് വോട്ടർമാരെ അവഹേളിക്കലായി കരുതുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
എ.കെ.എം അഷ്‌റഫ്, കല്ലട്ര മാഹീൻ ഹാജി (മുസ്‌ലിം ലീഗ്) സന്ദീപ് വാര്യർ, കെ.നീലകണ്ഠൻ (കോൺഗ്രസ്) എന്നിവരാണ് കാസർകോട് ജില്ലയിൽ നിന്നുള്ള യു.ഡി.എഫ് എം.എൽ.എമാർ. എ.കെ.എം അഷ്‌റഫിനെ പരിഗണിക്കുന്നത് സംബന്ധിച്ച് ലീഗിൽ ചർച്ച നടക്കുന്നതായാണ് വിവരം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എ.കെ.എം അഷ്‌റഫിനെ ലീഗ് മന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചിരുന്നെങ്കലും അവസാന നിമിഷം ഓഴിവാക്കിയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.