തൃശൂർ: തൃശൂർ വോട്ട് കൊള്ളയിൽ വ്യാജ വോട്ടറായി പേര് ചേർത്തവരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും. തൃശൂരിലെ ണഏൽിലാസമായി പൂങ്കുന്നത്തെ ക്യാപിറ്റൽ സി4 ആണ് നൽകിയിരിക്കുന്നത്. എന്നാൽ ഇയാൾ ഇവിടത്തെ താമസക്കാരനല്ല. ഇവിടെ താമസിക്കാതെയാണ് തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാർ പേര് ചേർത്തത്. ഇയാൾ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണെന്ന് അയൽവാസി പറഞ്ഞു.
നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ്. ഇതിനുള്ള തെളിവുകളും ലഭ്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്. അജയകുമാറിന്റെ പോളിംഗ് ബൂത്ത് ശാസ്തമംഗലത്തെ എൻ.എസ്.എസ്.എച്ച്.എസ്.എസിലായിരുന്നു.
വോട്ടർ ഐ.ഡി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. ക്യാപിറ്റൽ വില്ലേജ് സി4ലെ ഫ്ലാറ്റ് ഉടമക്കും അജയകുമാറിനെ അറിയില്ല. തൃശൂരിലെ അജയകുമാർ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാർ എന്നത് അയൽവാസി സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.