കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുകനിറഞ്ഞത് നീക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർ , ഫോട്ടോ- ബിമൽ തമ്പി
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്ന വിവരമറിഞ്ഞ് ആശുപത്രി പരിസരത്തുനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ആളുകൾ ഓടിയെത്തി. സി.എച്ച് സെന്റർ, 108, അഗ്നിരക്ഷാ സേന, സഹായി തുടങ്ങിയവയുടെ ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
മെഡിക്കൽ കോളജ് സംരക്ഷണ സമിതി, സമീപത്തെ ഒാട്ടോ തൊഴിലാളികൾ, സന്നദ്ധസംഘടന പ്രവർത്തകർ എന്നിവരും രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയിരുന്നു. രോഗികളെ അവരുടെ താൽപര്യത്തിന് അനുസരിച്ച് നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നുവെന്ന് സി.എച്ച് സെന്റർ സെക്രട്ടറി സിദ്ദീഖും മെഡിക്കൽ കോളജ് സംരക്ഷണ സമിതി പ്രസിഡന്റ് സെയ്തലവിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.