തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് നടപ്പിലാക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും ജീവനക്കാരുടെ മക്കൾക്കുള്ള മെരിറ്റ് അവാർഡ് വിതരണവും ദേവസ്വം- സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജീവനക്കാർക്കായുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ഏറെ മാതൃകാപരമായ ഒന്നാണെന്നും തൊഴിലാളി സൗഹൃദപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ദേവസ്വം ബോർഡിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ഉന്നത വിജയം നേടിയ ദേവസ്വം ബോർഡ് ജീവനക്കാരുടെ മക്കൾക്കുള്ള മെരിറ്റ് അവാർഡുകളും മന്ത്രി വിതരണം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുവിതംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ സ്വാഗതം സ്വാഗതം ആശംസിച്ചു. ഏറ്റുമാനൂർ നഗരസഭ പ്രതിപക്ഷ നേതാവ് എസ്. ബിജു, എസ്.ആർ. രാജിവ്. ഒ.ജി. ബിജു , കെ.ആർ. ശ്രീലത എന്നിവർ പങ്കെടുത്തു.

Tags:    
News Summary - V.N. Vasavan inaugurated the group insurance scheme for Travancore Devaswom Board employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.