അഭിഭാഷകരുടെ ആക്രമണ സ്വഭാവം മുളയിലേ നുള്ളണം –വി.എം സുധീരൻ

തിരുവനന്തപുരം: അഭിഭാഷകരുടെ ആക്രമണ സ്വഭാവം മുളയിലേ നുള്ളണമെന്നും കേരളീയ സമൂഹത്തിന്​ ലജ്ജാകരമാണിതെന്നും കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ. തിരുവനന്തപുരത്ത്​ വനിതാ മാധ്യമപ്രവർത്തകരെ ഒരു വിഭാഗം അഭിഭാഷകർ അക്രമിച്ച സംഭവത്തിൽ  മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ്​ എടുത്ത കള്ളക്കേസ്​​ പിൻവലിക്കണം.​​ അ​ങ്ങേയറ്റം അപലപനീയമാണിത്​​. അഭിഭാഷക സമുഹമാകെ മോശക്കാരാണെന്ന്​ ആരും പറയി​ല്ല. വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകരുടെ നിരതന്നെ നമുക്കുണ്ട്​. അഭിഭാഷക സമൂഹത്തിന്​ തന്നെ കളങ്കം വരുത്തിവെക്കുന്ന നിലയിലാണ്​ ചെറിയൊരു വിഭാഗം അഭിഭാഷകരുടെ പ്രവൃത്തിയെന്നും സുധീരൻ പറഞ്ഞു.

മാധ്യമ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ ആദ്യഘട്ടത്തിൽ കേസെടുക്കുന്നതിന് ​പൊലീസ്​ വേണ്ടത്ര ശുഷ്​കാന്തി കാണിച്ചില്ല. ദുർബലമായ വകുപ്പുകളാണ്​ ചുമത്തിയിരുന്നത്​. പിന്നീട്​ ശക്​തമായ പ്രതിഷേധത്തെ തുടർന്നാണ്​ ​കേസെടുത്തത്​. ഇരകൾക്കെതിരെ ​കേസെടുക്കുന്ന ഇൗ ​പ്രവണത ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. കേസ്​ നീട്ടിക്കൊണ്ടു പോകുന്നത്​ നിയമസംവിധാനത്തിന്​ നേരെയുള്ള വെല്ലുവിളിയാണെന്നും സുധീരൻ പറഞ്ഞു.

വനിതാ മാധ്യമ പ്രവർത്തകരുടെ ചിത്രം സഹിതം ഉപയോഗിച്ചാണ്​ അവരെ അപമാനിച്ചത്​. ഇൗ ​പ്രവണത ആദ്യമായിട്ടാണ്​ കാണുന്നത്​. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ചീഫ്​ ജസ്​റ്റിസും മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന്​ ആവർത്തിച്ചു വ്യക്​തമാക്കിയിട്ടും കേരളത്തിൽ ഇപ്പോഴും സംഘർഷം തുടരുന്നത്​ ആശങ്കാജനകമാണ്​. ഇത്തരം പ്രശ്​നങ്ങൾ കേരളത്തിൽ തന്നെ പരിഹരിക്കുക എന്നതാണ്​ അഭികാമ്യം​. ഗവർണർ ഇടപെട്ട്​ പ്രശ്​നം പരിഹരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

Tags:    
News Summary - vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.