രാജ്യസഭാ സീറ്റ്​ തർക്കം: യു.ഡി.എഫ്​ യോഗം വി.എം സുധീരൻ ബഹിഷ്​കരിച്ചു

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്​ ദാനത്തെ ചൊല്ലി കോൺഗ്രസിൽ പരസ്യമായ ഏറ്റുമുട്ടൽ. കേരള കോൺഗ്രസ്​-എമ്മിനെ മുന്നണിയിൽ ഉൾപ്പെടുത്താൻ ചേർന്ന യു.ഡി.എഫ്​ നേതൃയോഗം കെ.പി.സി.സി മുൻപ്രസിഡൻറുമാരായ വി.എം.സുധീരനും കെ. മുരളീധരനും ബഹിഷ്​കരിച്ചു. തീരുമാനത്തിൻറ ഗുണഭോക്​താക്കൾ ബി.ജെ.പിയാണെന്ന്​ സുധീരൻ തുറന്നടിച്ചു.രാജ്യസഭാ സീറ്റ് മാണിക്ക് നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് - കെ.എസ്​.യു പ്രവർത്തകർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തി. 

അടുത്തകാലത്തൊന്നും കോൺഗ്രസ്​ നേരിടാത്ത വെല്ലുവിളിയാണ്​ പാർട്ടിക്കകത്ത്​ നിന്നും ഉയരുന്നത്​. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും നൽകുന്ന വിശദീകരണങ്ങൾ സ്വീകാര്യമാകുന്നില്ലെന്നാണ്​ പ്രതികരണങ്ങൾ വ്യക്​തമാക്കുന്നത്​. ചെങ്ങന്നുർ ഉപതെരഞ്ഞെട​ുപ്പിലെ തോൽവിയെ തുടർന്ന്​ സംസ്​ഥാന നേതൃത്വം കുറ്റവിചാരണ ചെയ്യപ്പെടുന്നതിനിടെയാണ്​ രാജ്യസഭ സീറ്റ്​ വിവാദം. സംസ്​ഥാന വ്യാപകമായി രാജിയും നേതാക്കളുടെ കോലം കത്തിക്കലും നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാൽ, ദിവസങ്ങൾ കഴിയുന്നതോടെ കെട്ടടങ്ങുമെന്ന ആത്​മവിശ്വാസത്തിലാണ്​ നേതൃത്വം. കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കേരള കോൺഗ്രസിൻറ വരവോടെ തദ്ദേശഭരണ സ്​ഥാനപങ്ങളിലും സഹകരണ സംഘങ്ങളിലും മാറ്റം വരും. 

ഇതാദ്യമായാണ്​ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട്​ കോൺഗ്രസ്​ പ്രവർത്തകരിൽ നിന്നും പോലും കടുത്ത എതിർപ്പ്​ ഉയരുന്നത്​.യു.ഡി.എഫിൻറ ഭാഗമാകുന്നതിനായി രാജ്യസഭ സീറ്റിന്​ വേണ്ടി കേരള കോൺഗ്രസ്​ വിലപേശിയെന്ന വികാരമാണ്​ പ്രവർത്തകർക്ക്​. കോൺഗ്രസ്​ പ്രവർത്തകരുടെ അമർഷം പരിഹരിക്കണമെന്ന്​ യു.ഡി.എഫ്​ യോഗത്തിൽ ഘടകകക്ഷികളും ആവശ്യപ്പെട്ടു. ഇൗ മാസം 11ന്​ ചേരുന്ന കോൺഗ്രസ്​ രാഷ​്ട്രിയകാര്യ സമിതിയിലും കെ.പി.സി.സി നേതൃയോഗത്തിലും വിഷയം ചർച്ചയാകും. രാജ്യസഭ സ്​ഥാനാർഥിത്വത്തിന്​ പരിഗണിക്കപ്പെട്ടിരുന്നവരൊക്കെ പ​െങ്കടുക്കുന്നതാണ്​ യോഗം.

ഡോ.എം.എ.കുട്ടപ്പന്​ രാജ്യസഭ സീറ്റ്​ നൽകിയില്ലെന്ന്​ പേരിൽ കെ.കരുണാകരൻ മന്ത്രിസഭയിൽ നിന്നും രാജിവെച്ച ഉമ്മൻചാണ്ടിക്ക് എതിരെയാണ്​ ഇപ്പോഴത്തെ പ്രതിഷേധം.ഉമ്മൻചാണ്ടിക്ക്​ എതിരെ കടുത്ത ആരോപണമാണ്​ സീറ്റ്​ നിഷേധിക്കപ്പെട്ട രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ഉന്നയിച്ചത്​. കെ.കരുണാകരൻറ നേതൃത്വത്തിൽ കോടോത്ത്​ ഗോവിന്ദൻ നായരെ റിബൽ സ്​ഥാനാർഥിയാക്കിയത്​ ​ഗ്രൂപ്പിൻറ പേരിലായിരുന്നുവെങ്കിൽ, ഇപ്പോഴത്തെ പ്രതിഷേധം ​ഗ്രൂപ്പിന്​ അതീതമാണ്​. ഉമ്മൻചാണ്ടിയുടെയും രമേശ്​ ചെന്നിത്തലയുടെയും അടുപ്പക്കാരായ നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്​. 

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് അടിയറവച്ചുവെന്നാരോപിച്ച് യുഡിഎഫ് നേതൃയോഗത്തില്‍ വി.എം സുധീരന്‍ പൊട്ടിത്തെറിച്ചു. യോഗത്തിലേക്കു മാണി കടന്നുവരുന്ന സമയത്തു പ്രതിഷേധസൂചകമായി അദേഹം  ഇറങ്ങിപ്പോയി. തുടർന്ന്​ പ്രതിപക്ഷനേതാവിന്റെ ഓഫിസ് മുറിയില്‍ വാതിലടച്ചിരുന്നു.  മുന്നണി യോഗം കഴിഞ്ഞശേഷം പരസ്യമായി തന്നെ തീരുമാനത്തെ എതിര്‍ത്ത് ആഞ്ഞടിച്ചു. ഇത്തരത്തിലുള്ള തീരുമാനം ബിജെപിയെ ശക്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ. ഇത്തരം തീരുമാനങ്ങളോട് യോജിക്കാൻ കഴിയില്ല. മാണിക്ക് രാജ്യസഭാ സിറ്റ് നൽകിയത് മുന്നണിക്ക് ഗുണപരമല്ല. കോൺഗ്രസ് വലിയ നാശത്തിലേക്കാണ്​. വിനാശകരമായ തീരുമാനമാണിത്​. മുന്നണിക്ക് പുറത്തുള്ള  ഒരു കക്ഷിക്ക് സീറ്റ് നൽകിയത് അപഹാസ്യം.ഇതിൽ വലിയ ഗൂഢാലോചന നടന്നു-അദേഹം പറഞ്ഞു. 

കോൺഗ്രസിന്റെ ഏതെങ്കിലും ഒരു സിറ്റിങ്‌ ലോക‌്സഭാ സീറ്റ‌് വിട്ടുകൊടുത്ത‌്  വീരേന്ദ്രകുമാറിന്റെ ജനതാദളിനെയും പറ്റുമെങ്കിൽ തിരികെ കൊണ്ടുവരണമെന്ന്​ കെ.മുരളീധരൻ പരിഹസിച്ചു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്ന് കെ വി തോമസ് എംപിയും പ്രതികരിച്ചു. കോണ്‍ഗ്രസിന് കിട്ടേണ്ടിയിരുന്ന രാജ്യസഭാസീറ്റാണിത്. ഇത്തരമൊരു തീരുമാനം സ്വീകരിക്കുന്നതിന് മുന്‍പ് വികാരം പരിഗണിക്കണമായിരുന്നെന്നും കെ വി തോമസ് പറഞ്ഞു. മുന്നണിയിൽ പ്രവേശിക്കാൻ കേരള കോൺഗ്രസ്​ വിലപേശിയതായി കെ.പി.സി.സി വൈസ്​ പ്രസിഡൻറ്​ ലാലി വിൻ​െസൻറ്​ പറഞ്ഞു. രാജ്യസഭാ സീറ്റ് വിഷയത്തില്‍ നഷ്ടപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ നടപടി വേണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന്​ സീറ്റ്​ നൽകിയതിലുടെ ഭൂരിപക്ഷ സമുദായത്തിൽ നിന്നും കോൺഗ്രസ്​ ഒറ്റപ്പെട്ടുവെന്ന്​ അജയ്​ തറയിലും പ്രതികരിച്ചു. 

Tags:    
News Summary - VM Sudheeran Walk Out From UDF Meeting - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.