ഇന്ന്​ നടത്തിയ ടെസ്റ്റിലും കോവിഡ്​ പോസിറ്റീവ്​ -​ വി.എം സുധീരൻ

തിരുവനന്തപുരം: ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിലും ഫലം പോസിറ്റീവാണെന്നറിയിച്ച്​ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരൻ. മെഡിക്കൽ കോളേജിലെ ചികിത്സ തുടരേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം ഫേസ്​ബുക്കിലൂടെ പറഞ്ഞു. ഡിസംബർ 21നായിരുന്നു അദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 'ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിലും ഫലം പോസിറ്റീവാണ്. അതു കൊണ്ട് മെഡിക്കൽ കോളേജിലെ ചികിത്സ തുടരേണ്ടി വന്നിരിക്കുന്നു'. -സുധീരൻ ഫേസ്​ബുക്കിൽ കുറിച്ചു.

കോവിഡ്​ ബാധിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് സുധീരൻ ക്വാറന്‍റീനിലായിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ഇരുവരും പങ്കെടുത്തതിനാൽ, താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ തുടരണമെന്നും പരിശോധന നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിലും ഫലം പോസിറ്റീവാണ്. അതു കൊണ്ട് മെഡിക്കൽ കോളേജിലെ ചികിത്സ തുടരേണ്ടി വന്നിരിക്കുന്നു.

Posted by VM Sudheeran on Wednesday, 30 December 2020

Tags:    
News Summary - vm sudheeran tests covid positive again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.