ഹജ്ജ് സബ്സിഡി നിർത്തലാക്കിയത് കേന്ദ്രത്തിൻെറ അപക്വത പ്രകടമാക്കുന്നു- സുധീരൻ

തിരുവനന്തപുരം: ഒരു പ്രശ്നം എങ്ങനെ മോശമായി കൈകാര്യം ചെയ്യാം എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഹജ്ജ് സബ്സിഡി നിർത്തലാക്കിക്കൊണ്ടുള്ള തീരുമാനമെന്ന് വി.എം സുധീരൻ.  

സുപ്രീംകോടതി വിധിയിൽ തന്നെ നാല് വർഷം കൂടി അവശേഷിച്ചിരിക്കേ ഇത്ര തിടുക്കപ്പെട്ട് ഇത്തരത്തിലൊരു തീരുമാനവുമായി വന്നത് കേന്ദ്രസർക്കാരിന്റെ ഭരണപരമായ അനൗചിത്വവും ഔദ്ധത്യവും അപക്വതയുമാണ് പ്രകടമാക്കുന്നത്. കാലങ്ങളായി നിലനിൽക്കുന്ന ഒരു ആനുകൂല്യം ഇതു പോലെ നിർത്തൽ ചെയ്യുന്ന ഈ രീതി സർക്കാരിലെ ജനാധിപത്യ മതേതര വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണ്. ഇത് പുനഃപരിശോധിക്കാനും ബന്ധപ്പെട്ട സംഘടനകളുമായി ആശയവിനിമയം നടത്തി ഒരു സമവായത്തിന്റെ അടിസ്ഥാനത്തിൽ അനന്തരനടപടിയിലേക്ക് പോകാനും തയ്യാറാകുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

Tags:    
News Summary - vm sudheeran -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.