ആയുധവുമായി ഭീകരാന്തരീഷം സൃഷ്ടിച്ചു, നാട്ടുകാർക്കുനേരെ അസഭ്യ വർഷം; കൊല്ലത്ത് വ്ലോഗറും സുഹൃത്തുക്കളും പിടിയിൽ

കൊല്ലം: അഞ്ചലിൽ ആയുധവുമായെത്തി റോഡിൽ ഭീകരാന്തരീഷം സൃഷ്ടിച്ച വ്ലോഗറും സുഹൃത്തുക്കളും പിടിയിലായി. വ്ലോഗർ ശ്രീജിത്തും സുഹൃത്തുക്കളുമാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സമൂഹമാധ്യമത്തിലൂടെ വിജീഷ് എന്ന യുവാവിനെതിരെ ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ വിജീഷ് പൊലീസിൽ പരാതി നൽകി. ഇതിന്‍റെ വൈരാഗ്യത്തിൽ വിജീഷിനെ അന്വേഷിച്ച് വ്ലോഗറും സംഘവും ചന്നപ്പട്ട ജങ്ഷനിലേക്ക് എത്തുകയായിരുന്നു. കാറിൽ ആയുധവുമായി വ്ലോഗറും സംഘവും നാട്ടുകാർക്ക് നേരെ ഭീഷണിമുഴക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു.

ഇതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. അപ്പോഴേക്കും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി. വാഹനത്തിൽനിന്ന് ആയുധവും പിടിച്ചെടുത്തു.

Tags:    
News Summary - Vlogger and friends arrested in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.