കൽപ്പറ്റ: കേന്ദ്രസർക്കാറിന്റെ തൊഴിൽനയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളിസംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് ഒമ്പത് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ ബന്ദിന്റെ പ്രതീതി. കെ.എസ്.ആർ.ടി.സി, ഓട്ടോ-ടാക്സി എന്നിവയൊന്നും സർവീസ് നടത്തുന്നില്ല. ചില സ്ഥലങ്ങളിൽ ഊബർ ടാക്സികൾ സർവീസ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. വയനാട് കൽപ്പറ്റയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കേരളത്തിലുടനീളം കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ചിലയിടത്ത് ജോലിക്കെത്തിയവരും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
ലേബർ കോഡുകളടക്കം കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകൾ അഹ്വാനം ചെയ്ത പണിമുടക്കാണ് പുരോഗമിക്കുന്നത്. പത്രം, പാൽ, ആശുപത്രി, മെഡിക്കൽ സ്റ്റോർ, ഫയർഫോഴ്സ്, ആംബുലൻസ് തുടങ്ങിയ അവശ്യ സർവിസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവർക്ക് വ്യാഴാഴ്ചത്തെ ശമ്പളം നൽകി
അതേസമയം, ക്ഷേത്രോത്സവങ്ങള്‍, മരാമണ്‍ കണ്വന്ഷന്, ശബരിമല ദര്‍ശനം തുടങ്ങിയവക്ക് തടസ്സമുണ്ടായില്ല. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ ബലം പ്രയോഗിച്ചു തടയില്ല.
10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും സംയുക്തമായാണ് പണിമുടക്കുന്നത്. എങ്കിലും കേരളത്തിൽ ഐ.എൻ.ടി.യു.സി പ്രത്യേകമായാണ് പണിമുടക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് യോജിച്ചുള്ള പ്രക്ഷോഭം ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.