കോഴിക്കോട്: തുടർഭരണം വന്നാൽ കേരളത്തിൽ ജനാധിപത്യമില്ലാതാകുമെന്ന് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. ബി.ജെ.പി ഭരിക്കുന്ന ചില സ്ഥലങ്ങളെ പോലെയായി കേരളം മാറും. കേരളത്തിൽ പാർട്ടിയുടെ സമുന്നതനായ സെക്രട്ടറി സ്വന്തം വാർഡിൽ എതിരാളികളുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരം ആഗ്രഹങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇപ്പോൾ ഉയർന്നു വരുന്നുണ്ടെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.
തുടർഭരണമുണ്ടായാൽ രണ്ട് ടേമുകളിലായി അവർ ചെയ്ത തെറ്റുകളെല്ലാം നീതികരിക്കപ്പെടും. വർഗബോധം എന്നതിൽ സ്വജനപക്ഷപാതത്തിലേക്ക് മാറിയെന്നതാണ് കഴിഞ്ഞ രണ്ട് ടേമിലെ ഭരണം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകൾ അടുത്തഘട്ടത്തിൽ തീവ്രമായി തീരും. കമ്യൂണിസ്റ്റുകളോ കമ്യൂണിസ്റ്റ് അനുഭാവികളോ അല്ലാത്തവർക്ക് കേരളത്തിൽ അതിജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വികസനം നടന്നുവെന്നാണ് ഇടതുപക്ഷം പറയുന്നത്. ഇത് ബി.ജെ.പിയുടേയും മുദ്രാവാക്യമാണ്. ബി.ജെ.പിയോ ഇടതുസർക്കാറോ അല്ല ഈ വികസനത്തിന് പിന്നിൽ. ആഗോളതലത്തിൽ തന്നെ അതിത്വരിതമായി ഒരു നഗരവൽക്കരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗാമായാണ് വികസനം നടന്നത്. ആര് ഭരിച്ചാലും ഈ വികസനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സച്ചിതാനന്ദന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ മുരുകൻ കാട്ടാക്കടയേയും കൽപ്പറ്റ നാരായണൻ വിമർശിച്ചു. കമ്യൂണിസ്റ്റ് പക്ഷത്ത് നിന്നാണ് ഇക്കാര്യത്തിൽ സച്ചിതാനന്ദൻ വിമർശനം ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.