കോട്ടയം: വിതുര പീഡനക്കേസിൽ പ്രോസിക്യൂഷൻ വിസ്താരം തുടരുന്നു. ബുധനാഴ്ച മഹസർ സ ാക്ഷികളിലൊരാളെ വിസ്തരിച്ചു. പ്രതി പെൺകുട്ടിക്കൊപ്പം ആദ്യം താമസിച്ച വീട്ടിൽ പരി ശോധന നടത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന സാക്ഷിയെയാണ് വിസ്തരിച്ചത്. പൊലീസ് വീട്ടിൽ പരിശോധന നടത്തിയതായി ഇയാൾ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ നോട്ടീസ് അനുസരിച്ച് കോടതിയിൽ ഹാജരായ എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് പ്രതികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിർദേശം നൽകി.
പീഡനക്കേസുകളിലെ ഇരകൾക്കും സാക്ഷികൾക്കും പൊലീസ് സുരക്ഷ ഒരുക്കണമെന്ന് അടുത്തിടെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. പ്രൊട്ടക്ഷൻ വിറ്റ്നസ് സ്കീമെന്ന പേരിൽ മാർഗരേഖയും പുറത്തിറക്കി. ഇത് നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശവും നൽകി. ഇതിെൻറ ഭാഗമായി കേസ് അന്വേഷിച്ച ൈകംബ്രാഞ്ച് സംഘത്തിനു കോടതിയിൽ ഹാജരാകാൻ നിർദേശം നൽകുകയായിരുന്നു.
തുടർന്നാണ് ബുധനാഴ്ച ഡിവൈ.എസ്.പി ഹാജരായത്. സാക്ഷികളെ കോടതിയിൽ എത്തിക്കണമെന്നും മടക്കിക്കൊണ്ടുപോകണമെന്നും കോട്ടയത്തെ പ്രേത്യക കോടതി അേന്വഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി. പ്രോസിക്യൂഷനായി അഡ്വ. രാജഗോപാൽ പടിപ്പുരക്കൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.