Posted On
date_range Updated On
date_range വിശ്വനാഥന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിച്ചു. യുവാവിന്റെ മരണം സംബന്ധിച്ച കാര്യങ്ങൾ സമഗ്രവും നീതിയുക്തമായി അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
രണ്ട് ലക്ഷം രൂപ കൽപ്പറ്റ പ്രോജക്ട് ഓഫീസർ മുഖേന ഉടൻ കൈമാറും. സംഭവത്തെപ്പറ്റി ജില്ലാ കലക്ടറോടും പൊലിസ് മേധാവിയോടും വിശദമായ റിപ്പോർട്ട് കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.