വിസ്​മയയുടെ മരണം: കേസ്​ റദ്ദാക്കണമെന്ന ഹരജി തിരുത്തി സമർപ്പിക്കാൻ​ നിർദേശം

കൊച്ചി:  വിസ്മയ  ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കെതിരായ കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഭർത്താവ്​ നൽകിയ ഹരജിയിലെ അപാകതകൾ തിരുത്താൻ ഹൈകോടതി നിർദേശം.

അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്​ ശൂരനാട് പൊലീസ് ​േകസ്​ രജിസ്​റ്റർ ചെയ്​തതെന്ന്​ ആരോപിച്ച്​ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കൊല്ലം പോരുവഴിയിൽ കിരൺ കുമാർ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ വി. ഷേർസി പരിഗണിച്ചത്​.

പേജ്​ നമ്പറുകളില്ലെന്നതടക്കം അപാകതകൾ ചൂണ്ടിക്കാട്ടിയ കോടതി ഇവ തിരുത്തി സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഹരജി വീണ്ടും ഈ മാസം 26ന്​ പരിഗണിക്കും. കേസ് റദ്ദാക്കുകയോ അനാവശ്യ വകുപ്പുകൾ ഒഴിവാക്കി ഭേദഗതി ചെയ്യുകയോ വേണമെന്നാണ് ഹരജിയിലെ ആവശ്യം.

Tags:    
News Summary - Vismaya's death pettition from kiran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.