വിസ്മയ, കിരൺ, കിരണിന്‍റെ മാതാപിതാക്കൾ

വിസ്മയയും മകനും തമ്മിൽ തർക്കമുണ്ടായി, സ്വന്തം മകളെക്കാളും സ്നേഹിച്ചിരുന്നെന്ന് കിരണിന്‍റെ മാതാപിതാക്കൾ

ശാസ്താംകോട്ട: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിയും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉദ്യോഗസ്ഥനുമായ കിരണിന്‍റെ മാതാപിതാക്കൾ. ആത്മഹത്യ ചെയ്ത ദിവസം വിസ്മയയും കിരണും തമ്മിൽ തർക്കമുണ്ടായെന്ന് മാതാപിതാക്കൾ മീഡിയവണിനോട് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ രണ്ടരക്ക് ശുചിമുറിയിൽ പോകാനായി എഴുന്നേറ്റപ്പോൾ കിരണിന്‍റെയും വിസ്മയയുടെയും മുറിയിൽ നിന്ന് സംസാരം കേട്ടു. താനും ഭാര്യയും കൂടി മുറിയിലെത്തി കാര്യം അന്വേഷിച്ചപ്പോൾ കരഞ്ഞു കൊണ്ട് വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ എടുത്തുവെച്ചെന്നും വിസ്മയ പരാതി പറഞ്ഞു.

വീട്ടിൽ പോകാൻ വാഹനമില്ലെന്നും നേരം വെളുത്ത ശേഷം പോകാമെന്ന് പെൺകുട്ടിയോട് പറഞ്ഞു. ശേഷം മുറിയിലേക്ക് മടങ്ങി. മൂന്നരയോടെ കിരൺ ബാത്ത്റൂമിന്‍റെ വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടു. മുറിയിൽ ചെന്ന് നോക്കുമ്പോൾ വിസ്മയയെ നിലത്ത് കിടത്തി പ്രാഥമിക ശ്രുശൂഷ നൽകുകയായിരുന്നു കിരൺ. വിസ്മയക്ക് ബോധമില്ലായിരുന്നു. ഉടൻതന്നെ വാഹനം വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തി അഞ്ച് മിനിറ്റിന് ശേഷമാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതെന്നും കിരണിന്‍റെ പിതാവ് പറഞ്ഞു.

സ്വന്തം മകളെക്കാളും വിസ്മയയെ സ്നേഹിച്ചിരുന്നതായി കിരണിന്‍റെ മാതാവ് മീഡിയവണിനോട് പറഞ്ഞു. ഒരു മാസം മുമ്പ് വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞിരുന്നു. വീട്ടുകാരെ കാണാത്തത് കൊണ്ടാവാം അങ്ങനെ പറഞ്ഞതെന്നും മാതാവ് വ്യക്തമാക്കി.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെയാണ് സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി ത്രി​വി​ക്ര​മ​ന്‍നാ​യ​രു​ടെ​യും സ​രി​ത​യു​ടെയും മ​ക​ൾ വി​സ്മ​യയെ (24) ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി​യി​ല്‍ ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. സംഭവത്തിൽ ഭർത്താവും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ.​എം.​വി.​ഐയുമായ കി​ര​ണിനെ അറസ്റ്റ് ചെയ്തു.

കൈ ​ഞ​ര​മ്പു​ക​ൾ മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വീ​ടിന്‍റെ മു​ക​ള്‍നി​ല​യി​ലെ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​നി​ന്ന വി​സ്മ​യ​യെ ഭ​ർ​തൃ​വീ​ട്ടു​കാ​ർ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ലാ​യി​രു​ന്നു വി​വാ​ഹം. സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ങ്ങ​ള്‍ ഉ​യ​രു​ക​യും സ​മു​ദാ​യ​സം​ഘ​ട​ന​ക​ൾ സ​ഹി​തം ഇ​ട​പെ​ട്ടി​ട്ടും പ​രി​ഹാ​ര​മാ​കാ​തെ ഇ​വ​ർ പി​ണ​ങ്ങി താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്നു. ബി.​എ.​എം.​എ​സി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്ന വി​സ്മ​യ അ​വ​സാ​ന​വ​ര്‍ഷ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തോ​ടെ ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ന്‍ സ്വ​യം താ​ല്‍പ​ര്യ​മെ​ടു​ത്ത് കി​ര​ണി​നൊ​പ്പം പോ​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ വീ​ണ്ടും തു​ട​ങ്ങി. സം​ഭ​വ​ദി​വ​സ​വും കി​ര​ൺ വി​സ്മ​യ​യെ മ​ർ​ദി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ​െ​വ​ച്ച് മ​ർ​ദ​ന​മേ​റ്റെ​ന്ന്​ കാ​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം ബ​ന്ധു​ക്ക​ൾ​ക്ക് വാ​ട്​​സ്​​ആ​പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ദൃ​ശ്യ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്നു. ഫോ​ട്ടോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും സ​ഹോ​ദ​ര​ൻ വി​ജി​ത്തി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. തൊ​ട്ടു​പി​റ​കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Tags:    
News Summary - Vismaya Death: Accuse Kiran's Parents React to Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.