കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ ബി.എ.എം.എസ് വിദ്യാർഥി വിസ്മയ വി. നായരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് കിരൺ കുമാറിെൻറ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി.
കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജില്ല പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജ് കെ.വി. ജയകുമാറാണ് വിധി പറയാനായി കേസ് അടുത്ത 26ലേക്ക് മാറ്റിയത്. വ്യാഴാഴ്ച ഉച്ചക്ക് നടന്ന വാദം ഒരു മണിക്കൂറിലധികം നീണ്ടു. സ്ത്രീധന പീഡന പരാതി നിലനിൽക്കിെല്ലന്ന വാദം പ്രതിഭാഗം ഉയർത്തിയപ്പോൾ പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തു.
ആർ. സേതുനാഥ് പിള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായി. പ്രതി കിരൺ കുമാറിനായി ബി.എ. ആളൂരും നേരിട്ട് കോടതിയിലെത്തി. ജൂൺ 21നാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.