വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു; നാളെ​ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​മു​ള്ള വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് തി​രു​വ​ന​ ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ ബ​യോ​ലൈ​ഫ് സ​യ​ൻ​സ് പാ​ർ​ക്കി​ൽ സ​ജ്ജ​മാ​കു​ന്നു. ശ​നി​യാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി പ ി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. നി​പ ഉ​ൾ​പ്പെ​ടെ വൈ​റ​സു​ക​ളു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നും പു​തി​യ വൈ​റ​സു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​വി​ധി സ്വീ​ക​രി​ക്കാ​നും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് യാ​ഥാ​ർ​ഥ്യ​മാ​ക ു​ന്ന​തോ​ടെ ക​ഴി​യും.

80,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ നൂ​ത​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള മ​ന്ദി​ര​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം 25,000 ച​തു​ര​ശ്ര അ​ടി പ്രീ ​ഫാ​ബ് കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സ​ഹ​ക​ര​ണ​സം​ഘ​മാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. വി​ശാ​ല​മാ​യ, പ്ര​ധാ​ന സ​മു​ച്ച​യ​ത്തി​​​െൻറ നി​ർ​മാ​ണ​ചു​മ​ത​ല കെ.​എ​സ്.​ഐ.​ഡി.​സി മു​ഖേ​ന എ​ൽ.​എ​ൽ.​എ​ൽ ലൈ​റ്റ്‌​സി​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്​ ആ​ഗ​സ്​​റ്റോ​ടെ പൂ​ർ​ത്തി​യാ​കും.

രോ​ഗ​നി​ർ​ണ​യ​വും ഗ​വേ​ഷ​ണ​വു​മാ​ണ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​​െൻറ മു​ഖ്യ ചു​മ​ത​ല. അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ബ​യോ സേ​ഫ്റ്റി ലെ​വ​ൽ-3 പാ​ലി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളാ​കും ലാ​ബി​ൽ ഒ​രു​ക്കു​ക. ഭാ​വി​യി​ൽ ഇ​ത് ബ​യോ സേ​ഫ്റ്റി ലെ​വ​ൽ-4​ലേ​ക്ക് ഉ​യ​ർ​ത്തും.

ക്ലി​നി​ക്ക​ൽ വൈ​റോ​ള​ജി, വൈ​റ​ൽ ഡ​യ​ഗ്‌​നോ​സ്​​റ്റി​ക്‌​സ്, വൈ​റ​ൽ വാ​ക്‌​സി​ൻ​സ്, ആ​ൻ​റി​വൈ​റ​ൽ ഡ്ര​ഗ് റി​സ​ർ​ച്, വൈ​റ​ൽ ആ​പ്ലി​ക്കേ​ഷ​ൻ​സ്, വൈ​റ​ൽ എ​പി​ഡെ​ർ​മോ​ള​ജി-​വെ​ക്ട​ർ ഡൈ​നാ​മി​ക്‌​സ് ആ​ൻ​ഡ്​​ പ​ബ്ലി​ക് ഹെ​ൽ​ത്ത്, വൈ​റ​സ് ജെ​നോ​മി​ക്‌​സ്, ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്‌​സ് ആ​ൻ​ഡ്​​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്‌​സ്, ജ​ന​റ​ൽ വൈ​റോ​ള​ജി എ​ന്നീ ഗ​വേ​ഷ​ണ ലാ​ബു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്​​ട്ര വൈ​റോ​ള​ജി സ​മ്മേ​ള​ന​വും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ എ​സ്​​റ്റാ​ബ്ലി​ഷ്മ​​െൻറ് അ​വ​ലോ​ക​ന​വും ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നു​ള്ള പാ​ന​ൽ ച​ർ​ച്ച​യും ന​ട​ക്കും. 2018 മേ​യ് 30നാ​യി​രു​ന്നു ശി​ലാ​സ്ഥാ​പ​നം.

Tags:    
News Summary - Virology Institute - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.