(photos: Mia bella beauty studio)

ഞെട്ടിച്ച് 52കാരി ചന്ദ്രികച്ചേച്ചിയുടെ ബ്രൈഡൽ മേക്കോവർ

ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ മലയാളികൾക്കിടയിൽ വൈറലാകുന്നത്. ക്ലീനിങ് ജോലി ചെയ്യുന്ന 52 കാരിയായ ചന്ദ്രികയെന്ന കണ്ണൂർ സ്വദേശിനിയെ മേക്കോവറിലൂടെ 25കാരിയുടെ ബ്രൈഡൽ ലുക്കിലാക്കിയതാണ് വൈറലായിരിക്കുന്നത്.

കണ്ണൂർ തളിപ്പറമ്പിലെ മിയ ബെല്ല ബ്യൂട്ടി കെയർ ആണ് തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. വീട്ടിൽ അലക്കിയ തുണികൾ വിരിച്ചിടുന്നതിനിടെ ചന്ദ്രികച്ചേച്ചിയോട് മേക്കപ്പ് ചെയ്യാൻ സ്ഥാപനത്തിലേക്ക് വരുന്നോ എന്ന് ചോദിക്കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. പിന്നീട് സുന്ദരിയായി ചന്ദ്രികച്ചേച്ചിയെ അണിയിച്ചൊരുക്കുന്നതാണ് കാണുന്നത്.

വിവാഹസാരിയും ആഭരണങ്ങളും അടക്കം അണിയിച്ചപ്പോൾ അമ്പരപ്പിക്കുന്ന മാറ്റം. ‘എന്‍റെയൊന്നും കല്യാണത്തിന് ഇങ്ങനെ മേക്കപ്പൊന്നും ഇല്ല...’ എന്ന് പറഞ്ഞ ചന്ദ്രികച്ചേച്ച ഞെട്ടിക്കുന്ന മേക്കോവറിലാണ് പിന്നെ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ചന്ദ്രികച്ചേച്ചിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാണ്.

Tags:    
News Summary - viral bridal makeover photoshoot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.