ശ്രീഹരി വിഘ്നേഷ് ഹരി രാജ്
Posted On
date_range Updated On
date_range പുതുവത്സരാഘോഷത്തിനിടെ അക്രമം; യുവാക്കൾ പിടിയിൽ
പാലക്കാട്: എലപുള്ളി തേനാരിയിൽ പുതുവത്സരാഘോഷത്തിനിടെ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. സ്വദേശികളായ ശ്രീഹരി (23), വിഘ്നേഷ് (23), ഹരിരാജ് (20) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മുതലിത്തറ തേനാരിയിലായിരുന്നു സംഭവം. മർദനത്തിൽ പ്രദേശവാസിയായ രാധാകൃഷ്ണന്റെ താടിയെല്ല് തകർന്നിരുന്നു. കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്.ഐ. ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.