കൊച്ചി: കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് കുട്ടികളെ കൂട്ടംകൂട്ടി മാസ്ക് വിതരണം ചെയ്തതിന് റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു. എറണാകുളം റൂറല്‍ എസ്.പി കെ. കാര്‍ത്തികിന്‍റെ നിര്‍ദേശപ്രകാരം കാലടി പൊലീസാണ് കേസെടുത്തത്.
മേയ് 14ന് നടന്ന മാസ്ക് വിതരണ പരിപാടിയില്‍ കുട്ടികളടക്കം അമ്പതോളം ആളുകള്‍ പങ്കെടുത്തിരുന്നു. കാലടി ബ്ലോക്ക് ഡിവിഷനിലെ 12ാം വാര്‍ഡിലായിരുന്നു കുട്ടികള്‍ക്ക് മാസ്ക് വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. യോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ജോര്‍ജിനെതിരെയും കേസെടുത്തിട്ടുണ്ട്. ഓരോ വാര്‍ഡിലും 250 വീതം കുട്ടി മാസ്‌കുകളായിരുന്നു പരിപാടിയിൽ വിതരണം ചെയ്തത്.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. പോള്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ സാംസണ്‍ ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിന ഷൈജു, മിനി ബിജു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വൈശാഖ് എസ്. ദര്‍ശന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ദിലീപ്, മേരി ദേവസികുട്ടി, അലിയാര്‍ ഹാജി, രാജപ്പന്‍ നായര്‍, പി.വി. സ്റ്റീഫന്‍, ബാലു ജി. നായര്‍, ജോബ് ജോസ്, കെ.വി. ബെന്നി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.