തിരുവനന്തപുരം: പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് തൃശൂര്‍ ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യക്ക് കേസെടുക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് എം.എം.ഹസന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹസൻ കത്ത് നല്‍കി.
പൊലീസ് ക്രൂരത വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖം രക്ഷിക്കലിന്‍റെ ഭാഗമായി ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതു കൊണ്ട് മാത്രം കാര്യമില്ലെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടികാട്ടുന്നു.
വിനായകന്‍റെ വീട് സന്ദര്‍ശിച്ചപ്പോള്‍ കുടുംബത്തിന്‍റെ ദയനീയാവസ്ഥ നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട്. മകന്‍ നഷ്ടപ്പെട്ട ദുഃഖത്തില്‍ കഴിയുന്ന ആ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കത്തിലൂടെ ഹസന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.