ഒരു ഡസനോളം യു.ഡി.എഫ്​ എം.എൽ.എമാർ കുടുങ്ങും -എ. വിജയരാഘവൻ

മലപ്പുറം: വിവിധ കേസുകളിൽ അന്വേഷണം പൂർത്തിയാകുന്നതോടെ ഒരു ഡസനോളം യു.ഡി.എഫ്​ എം.എൽ.എമാർ നിയമനടപടികൾക്ക്​ വിധേയരാകുമെന്ന്​ എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ. അവധാനതയോടെയുള്ള അന്വേഷണമാണ്​ എല്ലാ കേസുകളിലും നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശരിയായ അന്വേഷണമായതിനാലാണ്​ 70 ദിവസങ്ങൾക്ക്​ ശേഷം ജ്വല്ലറി തട്ടിപ്പ്​ കേസിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എ അറസ്​റ്റിലായത്​.

സമാനരീതിയിലാണ്​ ബാർ കോഴ, സോളാർ തട്ടിപ്പ്​ കേസുകളും അന്വേഷിക്കുന്നത്​. സൂക്ഷ്​മമായ അന്വേഷണമായതിനാലാണ്​ രണ്ട്​ കേസുകളിലും ഇത്ര കാലതാമസമെടുത്തത്​. ഫാഷൻ ഗോൾഡ്​ തട്ടിപ്പിനെ കച്ചവടത്തിലെ നഷ്​ടമായാണ്​ മുസ്​ലിംലീഗ്​ കാണുന്നത്​. എല്ലാത്തിനെയും കച്ചവട രീതിയിൽ കാണുന്നതാണ്​ ലീഗി​െൻറ രീതിശാസ്​ത്രം. കോൺഗ്രസും ഇതിനെ ശരിവെക്കുകയാണ്​. ലീഗ്​ ചലിക്കുന്ന ദി​ശയിലേക്ക്​ നടക്കുന്ന കൂട്ടരായി കേരളത്തിൽ കോൺഗ്രസ്​ മാറി​. വർഗീയത​േയാട്​ സന്ധി ചെയ്യുന്ന യു.ഡി.എഫ്​ നിലപാടിനെതിരെ കേരളം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - vijayaraghavan against udf mlas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.